ഇടുക്കി: ഓണത്തോടനുബന്ധിച്ച് 10 ദിവസം ഇടുക്കി ഡാം തുറന്നു കൊടുക്കുന്നത് ഓണത്തിനു ശേഷവും തുടരണമെന്ന് റോയ് കെ പൗലോസ് എം.എല്‍.എ ആവശ്യപ്പെട്ടു. നിര്‍മ്മല സിറ്റി സബ് സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പട്ടയമുള്ളവര്‍ക്കും പട്ടയമില്ലാത്തവര്‍ക്കും ഒരേ നഷ്ടപരിഹാരം നല്‍കണം. 16 കോടി ചെലവില്‍ നടപ്പാക്കിയ ആമപ്പാറ സോളാര്‍ പ്ലാന്റ് പദ്ധതി കാടുപിടിച്ചു കിടക്കുകയാണെന്ന് സേനാപതി വേണു എംഎല്‍എ അറിയിച്ചു. ആനയിറങ്കല്‍ ഡാമില്‍ ബോട്ടിംഗ് പുനരാരംഭിക്കണം. കല്ലാര്‍ ഡാമില്‍ ചെളിയും എക്കലും ഡ്രെഡ്ജ് ചെയ്യാന്‍ നടപടിയുണ്ടാകണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. വൈദ്യുതി വകുപ്പ് മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്ത് ദിവസം ഇടുക്കി ഡാം തുറന്നു കൊടുക്കുന്നത് ഓണത്തിനു ശേഷവും തുടരണം; റോയ് കെ പൗലോസ് എം.എല്‍.എ






