കാഠ്മണ്ഡു: നേപ്പാളിനെ നടുക്കിയ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നു. തിങ്കളാഴ്ച കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് മരണനിരക്ക് ഉയർന്നത്. അതേസമയം 4250 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ദുരന്തമുണ്ടായി ആറാം ദിവസം പിന്നിടുമ്പോഴും തെരച്ചിൽ ഊർജിതമായി പുരോഗമിക്കുകയാണ്. എട്ട് ജില്ലകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നേപ്പാളിൻറെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് മരണനിരക്ക് പുറത്തുവിട്ടത്. ചിത്‌വാൻ ജില്ലയിൽ നിന്നാണ് ഏറ്റവുമധികം മൃതദേഹങ്ങൾ ലഭിച്ചത്. 272 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. നവാൽപരസായി ഈസ്റ്റ് (207), നവാൽപരസായി വെസ്റ്റ് (151) ഗോർഖ (65) എന്നിവയാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയ മറ്റു ജില്ലകൾ. കാണാതായ 4250 ആളുകളിൽ 320 പേർ വിദേശികളാണ്. കൂടാതെ 85 സുരക്ഷാ ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്.
നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 903






