Timely news thodupuzha

കലക്കോണം 2K26; നാടൻ ഓണാഘോഷം ആഘോഷമാക്കി കരിങ്കുന്നം കെ.സി.വൈ.എൽ

കരിങ്കുന്നം: കരിങ്കുന്നം കെ.സി.വൈ.എൽ സംഘടിപ്പിച്ച നാടൻ ഓണാഘോഷ പരിപാടിയായ “കലക്കോണം 2K26” ആവേശോജജ്വലമായി നടന്നു. ഓഗസ്റ്റ് 30-ന് കരിങ്കുന്നം എസ്.ബി.ഐ ബാങ്കിന് എതിർവശത്തുള്ള കണ്ടത്തിൽ നടന്ന ആഘോഷത്തിൽ നിരവധി യുവാക്കളും നാട്ടുകാരും പങ്കെടുത്തു. ചെളിയും ചിരിയും ആവേശവും ഒത്തുചേർന്ന നാടൻ മാമാങ്കമായി മാറിയ പരിപാടിയിൽ വിവിധങ്ങളായ മത്സരങ്ങളും വിനോദപരിപാടികളും അരങ്ങേറി.

യുവത്വത്തിന്റെ ആവേശവും കൂട്ടായ്മയുടെ കരുത്തും ഒത്തുചേർന്നപ്പോൾ കണ്ടം മുഴുവൻ ആഘോഷലഹരിയിലായി. വില്ലേജ് ഓഫീസർ ദിലീപ് ജോസ് പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഫുട്ബോൾ കണ്ടത്തിലേക്ക് എറിഞ്ഞുകൊണ്ടുള്ള വ്യത്യസ്തമായ ഉദ്ഘാടനരീതിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.

കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ക്നാനായ കത്തോലിക്കാ പള്ളി വികാരി ഫാ. ജെയിംസും അസിസ്റ്റന്റ് വികാരി ഫാ. സൈബിനും ചടങ്ങിൽ സന്നിഹിതരായിരുന്നു.സൗഹൃദത്തിന്റെയും ഒരുമയുടെയും സന്ദേശം പകർന്ന പരിപാടി പങ്കെടുത്തവർക്കും കാണികൾക്കും വേറിട്ട അനുഭവമായി. നാടൻ ഓണാഘോഷത്തിന്റെ പാരമ്പര്യവും പുതുതലമുറയുടെ ആഘോഷാരവവും സമന്വയിച്ച “കലക്കോണം 2K26” കരിങ്കുന്നത്തിന്റെ ഓണാഘോഷങ്ങളിൽ ശ്രദ്ധേയമായ വേദിയായി മാറി. കെ.സി.വൈ.എൽ കരിങ്കുന്നം പ്രസിഡന്റ് സുജിത് സാബുവിന്റെ നേതൃത്വത്തിൽ ഉള്ള ടീം പരിപാടിക്ക് നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *