തൊടുപുഴ: തൊടുപുഴ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പ റേറ്റീവ് സൊസൈറ്റിയുടെ കീഴിൽ കാഞ്ഞിരമറ്റം ബൈപാസിൽ, ലോറി സ്റ്റാന്റിന് എതിർവശത്തായി സോയംകോസ് നീതി പേപ്പർ മാർട്ട് ആൻ്റ് ഓഫീസ് സ്റ്റേഷ നറിയുടെ ഉദ്ഘാടനം കേരള ചീഫ് വിപ്പ് ശ്രീ. അപു ജോൺ ജോസഫ് നിർവ്വഹി ച്ചു. ഇടുക്കി എം.എൽ.എ. ശ്രീ. റോയി കെ. പൗലോസ് മുഖ്യാഥിതി ആയിരു ന്നു. ഇവിടെ നിന്നും എല്ലാ ബ്രാൻഡഡ് കമ്പനികളുടെയും ഓഫീസ് സ്‌റ്റേഷനറി, ക്രാഫ്റ്റ്, ഫയലുകൾ, ഡ്രോയിംഗ് ഐറ്റംസ്, കളർ പെൻസിലുകൾ, നോട്ട് ബുക്കു കൾ, പായ്ക്കിംഗ് മെറ്റീരിയൽസ് തുടങ്ങിയ എല്ലാത്തരം ഉൽപ്പന്നങ്ങളും ഹോൾസെയിൽ റീട്ടെയിൽ വിലയിൽ ലഭിക്കുന്നതാണ്.സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാർ എം. കലാവതി, മുനിസിപ്പൽ വൈസ് ചെയർമാൻ കെ. ദീപക്, സംഘം പ്രസിഡൻ്റ് ബിജു മാത്യു, സർക്കിൾ സഹകരണ യൂണിയൻ ചെയർപേഴ്‌സൺ ഇന്ദു സുധാകരൻ, പാക്‌സ് അസോ സിയേഷൻ ഇടുക്കി ജില്ലാ പ്രസിഡൻ്റ് തോമസ് കക്കുഴി, തൊടുപുഴ അസിസ്റ്റന്റ്റ് രജിസ്ട്രാർ ജനറൽ ശാലിനി പി. ആർ, പ്രൊഫ. എം ജെ ജേക്കബ്, കെ സുരേഷ് ബാബു, സാജു വി ചെമ്പരത്തി, യു. എം. ഷാജി, പീറ്റർ മാത്യു, ജയേഷ് കുമാർ എസ്, അനീഷ് സി. എസ്, ഷിനാജ് കെ. ജെ., ജോർജ്ജ് തോമസ്, ഷാജു എം. ജോസ്, ജോഷി വി. മാത്യു, കെ. കെ. ജോസഫ്, സംഗീത സോമരാജ് എന്നിവർ സംസാരിച്ചു.
നീതി പേപ്പർ മാർട്ട് ഉദ്ഘാടനം നടത്തി






