Timely news thodupuzha

മന്ത്രിയായ ശേഷം ആദ്യമായി ദുബായിലെത്തിയ പി.സി വിഷ്ണുനാഥിന് വൻ സ്വീകരണം നൽകി ഇൻകാസ് നേതാക്കൾ

ദുബായ്: കേരളത്തിന്റെ ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രിയായ ശേഷം ആദ്യമായി ദുബായിലെത്തിയ പി.സി വിഷ്ണുനാഥിനെ ദുബായ് എയർപോർട്ടിൽ ഇൻകാസ് നേതാക്കൾ സ്വീകരിച്ചു. ഗ്ലോബൽ നേതാവ് അനുര കോതമംഗലം, ഇൻകാസ് ദുബായ് പ്രസിഡന്റ്‌ റഫീഖ് മട്ടന്നൂർ, ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി ബി.എ നാസ്സർ, സഞ്ജു പിള്ള, വനിതാ നേതാവ് രാജി നായർ, ജിജോ കോണിക്കൽ, പ്രജീഷ് ബാലുശ്ശേരി, ദിലീപ്, ഹാസിം ഖാലിദ് ആലുവ, ബെഞ്ചമിൻ കോട്ടയം തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി. ലോകത്തിലെ പ്രമുഖ ട്രാവൽ & ടൂറിസം വേദിയായ Arabian Travel Market (ATM 2026), പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ദുബായിലെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *