Timely news thodupuzha

തൊടുപുഴ നഗരസഭയിൽ ഹരിത കർമ്മസേനയ്ക്കും ശുചീകരണ തൊഴിലാളികൾക്കുമായി മെഡിക്കൽ ക്യാമ്പും പരിശീലനവും സംഘടിപ്പിച്ചു

തൊടുപുഴ: സ്വച്ഛതാ ഹി സേവാ 2026 ക്യാമ്പയിന്റെ ഭാഗമായി തൊടുപുഴ നഗരസഭയുടെ നേതൃത്വത്തിൽ ഹരിത കർമ്മസേന അംഗങ്ങൾക്കും സാനിറ്റേഷൻ വർക്കർമാർക്കുമായി മെഡിക്കൽ ക്യാമ്പും ഏകദിന പരിശീലനവും സംഘടിപ്പിച്ചു. തൊടുപുഴ ടൗൺ ഹാളിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർപേഴ്‌സൺ സാബിറ ജലീൽ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി മേഴ്‌സി സെബാസ്റ്റ്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.തൊടുപുഴ ജില്ലാ ആശുപത്രി NCD വിംഗിന്റെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. നഗര ശുചിത്വ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുന്ന ജീവനക്കാരുടെ ആരോഗ്യ സംരക്ഷണവും പ്രവർത്തന മികവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. ക്യാമ്പിന്റെ ഭാഗമായി ജീവനക്കാർക്ക് എലിപ്പനി പ്രതിരോധ ബോധവൽക്കരണവും പ്രതിരോധ മരുന്നുകളുടെ വിതരണവും നടന്നു. ചടങ്ങിൽ സ്വച്ഛതാ ഹി സേവാ 2026 ‘കയ്യോട് കൈ’ ക്യാമ്പയിന്റെ ഔദ്യോഗിക ലോഗോ പ്രകാശനവും നിർവ്വഹിച്ചു.ഒരു മാസം നീളുന്ന ശുചിത്വ ക്യാമ്പയിൻസെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ നീളുന്ന ‘സ്വച്ഛതാ ഹി സേവാ – കയ്യോട് കൈ’ ക്യാമ്പയിന്റെ ഭാഗമായി വിപുലമായ ശുചിത്വ പ്രവർത്തനങ്ങളാണ് നഗരസഭയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്:GVP പോയിന്റുകൾ ഇല്ലാതാക്കൽ: മാലിന്യം നിക്ഷേപിക്കുന്ന പ്രധാന കേന്ദ്രങ്ങൾ (Garbage Vulnerable Points) പൂർണ്ണമായും കണ്ടെത്തി ഇല്ലാതാക്കും.

പൊതു ഇടങ്ങളുടെ ശുചീകരണം: ടൂറിസ്റ്റ് കേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ, പൊതുസ്ഥലങ്ങൾ, മാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, പാർക്കുകൾ, പൊതു ശൗചാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കും.ചടങ്ങിൽ ക്ലീൻ സിറ്റി മാനേജർ, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, KSWMP, ശുചിത്വമിഷൻ പ്രതിനിധികൾ, ഹരിത കർമ്മസേന അംഗങ്ങൾ, ശുചീകരണ ജീവനക്കാർ, ജില്ലാ ആശുപത്രി ജീവനക്കാർ, അൽ അസർ കോളേജിലെ പാരമെഡിക്കൽ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *