Timely news thodupuzha

സി. പ്രഭ മറ്റത്തിൽ എസ്.എച്ച് നിര്യാതയായി

തൊടുപുഴ: തിരുഹൃദയ സന്യാസിനീ സമൂഹം കോതമംഗലം ജ്യോതി പ്രോവിൻസ് അംഗമായ സി. പ്രഭ മറ്റത്തിൽ എസ്.എച്ച് (71) നിര്യാതയായി. സംസ്കാരം ശനിയാഴ്ച്ച (26/09/2026) ഉച്ചകഴിഞ്ഞ് മൂന്നിന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയിൽ കോതമംഗലം രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടത്തും. പരേത മൈലക്കൊമ്പ് മറ്റത്തിൽ പരേതരായ പൈലി തൊമ്മന്റെയും മറിയത്തിന്റെയും മകളാണ്. സഹോദരങ്ങൾ: പരേതനായ എം.പി ജേക്കബ്, മറിയക്കുട്ടി മേക്കുന്നേൽ(കീരംപാറ), പരേതനായ എം.പി തോമസ്, സി. മോറിൻ എം.എസ്.ജെ (കോതമംഗലം പ്രോവിൻസ്), സി. എൽസി പോൾ എസ്.എച്ച് (ഡൽഹി പ്രോവിൻസ് ). സഹോദര പുത്രന്മാർ: ഫാ. മാത്യു മറ്റത്തിൽ CMI (ജർമനി) , ഫാ. വർഗീസ് മറ്റത്തിൽ (ഇടുക്കി), ഫാ. ജിമ്മി മറ്റത്തിൽ (സത് ന ).ഫാ. ജോമി മേക്കുന്നേൽ CMI (മൈസൂർ പ്രോവിൻസ്) സഹോദരി പുത്രനും,സി. മെർലിൻ SH ( ഡൽഹി പ്രോവിൻസ് ) സഹോദരി പുത്രിയും ഫാ.പോൾ പുലിമലയിൽ MST, ഫാ. ജോസഫ് മുണ്ടോളിക്കൽ CST, ഫാ. ജെയിംസ് നിരവത്ത് OCD( പ്രൊവിൻഷ്യൽ സുപ്പീരിയർ, തിരുവനന്തപുരം ), ഫാ. ആൻ്റണി പുലിമലയിൽ (കോതമംഗലം ) , സി. മേബിൾ SABS ( കോതമംഗലം പ്രോവിൻസ് ), സി. റാണി SABS ( കോതമംഗലം പ്രോവിൻസ്), സി. ജിസ്മി പുലിമലയിൽ SH ( കോതമംഗലം പ്രോവിൻസ് ) എന്നിവർ ബന്ധുക്കളുമാണ് . ആയവന, എഴുകുംവയൽ, മുതലക്കോടം, കാരണക്കോടം, പാപ്പനംകോട്, നാലാഞ്ചിറ, ഞാറക്കാട്, ബാംഗ്ലൂർ,നേര്യമംഗലം എന്നിവിടങ്ങളിൽ അംഗമായും നേഴ്സറി സ്കൂൾ അധ്യാപികയായും പരേത സേവനമനുഷ്ഠിച്ചിട്ടുണ്ട്സി. ഭൗതികദേഹം ശനിയാഴ്ച്ച രാവിലെ 6.15 ന് മൈലക്കൊമ്പ് തിരുഹൃദയ മഠം ചാപ്പലിൽ പൊതുദർശനത്തിന് വയ്ക്കും.

Leave a Comment

Your email address will not be published. Required fields are marked *