Timely news thodupuzha

ഐ.എൻ.റ്റി.യു.സി മണ്ഡലം കൺവൻഷനും പ്രസിഡന്റായി റസൽരാജ് ചുമതല ഏറ്റെടുക്കുന്ന ചടങ്ങും നടന്നു

വാഗമൺ: ഐ.എൻ.റ്റി.യു.സി മണ്ഡലം കൺവൻഷനും ഐ.എൻ.റ്റി.യു.സി മണ്ഡലം പ്രസിഡന്റായി റസൽരാജ് ചുമതല ഏറ്റെടുക്കുന്ന ചടങ്ങും നടന്നു. അഡ്വ. സിറിയക് തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തോട്ടം മേഖലയിൽ നിന്നും ആതുര സേവന രംഗത്തേക്ക് കടന്നുവന്ന എം.ബി.ബി.എസിന് അഡ്മിഷൻ ലഭിച്ച അന്ന സണ്ണി, ഡോ.കാർത്തികേയൻ എന്നിവരെ ആദരിച്ചു. സി.പി.ഐ.എംമ്മിൽ നിന്നും രാജിവച്ച് വന്നവരെ സ്വീകരിച്ചു. ജില്ലാ സെക്രട്ടറി കെ.സി സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്സി.മെമ്പർ പി.കെ.രാജൻ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശശി പിള്ള, കെ വെള്ളദുരൈ, ഇ.ഡി ജയിംസ്, റസൽരാജ്, സുബിൻ എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *