വണ്ടിപ്പെരിയാർ: ടൗണിൽ നഷ്ടപ്പെട്ട പണവും സ്വർണവും അടങ്ങിയ പേഴ്സ് വണ്ടിപ്പെരിയാർ പോലീസ് കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി. വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശിനി കിഴക്കേ തോട്ടുങ്കൽ സെലീനാമ്മയുടെ 6,000/- രൂപയും രണ്ട് ഗ്രാം സ്വർണവും അടങ്ങിയ പേഴ്സായിരുന്നു നഷ്ടപ്പെട്ടത്. വണ്ടിപ്പെരിയാർ പോലീസ് ഇൻസ്പെക്ടർ അക്ബർ സാദത്തിന്റെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സതീഷ് ചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷംനാസ്, സിവിൽ പോലീസ് ഓഫീസർമാരായ വിഷ്ണു, പ്രവീൺ കെ.പി നടത്തിയ അന്വേഷണത്തിലാണ് പേഴ്സ് കണ്ടെത്തിയത്.
നഷ്ടപ്പെട്ട പണവും സ്വർണവും അടങ്ങിയ പേഴ്സ് കണ്ടെത്തി തിരികെ നൽകി വണ്ടിപ്പെരിയാർ പോലീസ്






