Timely news thodupuzha

വന്യമൃഗ സാന്നിധ്യത്തിൽ വനം വകുപ്പിന്റെ ഇടപെടലിനായി അടിയന്തര നമ്പർ

ഇടുക്കി: 1926… ഈ നമ്പർ ഒന്ന് ഓർമയിൽ വെയ്ക്കുക,,,
​ ജനവാസ കേന്ദ്രങ്ങളിൽ വന്യജീവികളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെടുകയോ, അതുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങൾ ഉണ്ടാവുകയോ ചെയ്യുമ്പോൾ വിളിച്ച് അറിയിക്കുന്നതിനുള്ള വനം വകുപ്പിന്റെ കോൾ സെന്റർ നമ്പർ ആണിത്.
​24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ കാൾ സെന്ററിൽ വിളിച്ച് സംഭവ സ്ഥലം, സമയം എന്നിവ അറിയിച്ചാൽ അതാത് റെയിഞ്ചുമായി ബന്ധപ്പെട്ട് ദൃതഗതിയിൽ നടപടികൾ എടുക്കുന്നതാണ് എന്നാണ് വനം വകുപ്പ് അറിയിച്ചിരിക്കുന്നത്. സമയബന്ധിതമായ ഇടപെടലിലൂടെ മനുഷ്യരുടെയും അതോടൊപ്പം വന്യജീവികളുടെയും സുരക്ഷ യഥാ സമയം ഉറപ്പാക്കാൻ സാധിക്കും.
​ഓർക്കുക, അടിയന്തര സഹായത്തിന് കേരള വനം വകുപ്പിന്റെ കോൾ സെന്റർ നമ്പർ: 1926.

Leave a Comment

Your email address will not be published. Required fields are marked *