നെടുങ്കണ്ടം: ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ തുടർച്ചയായ കാട്ടാന അക്രമണങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്ന് ആനത്താരകൾ കൈയേറി എസ്റ്റേറ്റുകൾ വേലികെട്ടി അടച്ചതും, വൈദ്യുത വേലികൾ സ്ഥാപിച്ചതുമാണെന്ന്, ഉന്നതി നിവാസികളും മൂപ്പനും സർവകക്ഷി യോഗത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പരാതി ഉന്നയിച്ചിരുന്നു.തുടർന്ന് ഇടുക്കി ജില്ലാ കളക്ടറുടെ നിർദേശപ്രകാരം അനധികൃത വൈദ്യുത വേലികൾ മുറിച്ചുനീക്കി ആനത്താര പുനഃസ്ഥാപിച്ചത് ആർ.എസ് എസ്റ്റേറ്റ് മേഖലയിൽ സർക്കാർ ഭൂമി കൈവശപ്പെടുത്തി സ്ഥാപിച്ച ഫെൻസിങ്ങുകളും നീക്കം ചെയ്തു. ശാന്തൻപാറ പഞ്ചായത്തിൽ ആനയിറങ്കൽ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് അനധികൃതമായി ഏലം കൃഷി ചെയ്ത് സ്ഥാപിച്ചിരുന്ന സോളാർ വേലികളും മുറിച്ചുമാറ്റി.മതികെട്ടാൻ ഭാഗത്തുനിന്ന് ദേശീയപാത 85 കടന്ന് ചിന്നക്കനാൽ മേഖലയിലേക്ക് കാട്ടാനകൾ ഇറങ്ങുന്ന ഭാഗത്തെ അനധികൃത സോളാർ വേലികളും നീക്കം ചെയ്തു.Hold നടപടിയുടെ വിശദമായ റിപ്പോർട്ട് മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, ചിന്നക്കനാൽ വില്ലേജ് ഓഫീസർ, ഇടുക്കി ജില്ലാ കളക്ടർ എന്നിവർക്ക് കൈമാറും.
ഇടുക്കിയിലെ കാട്ടാന ആക്രമണം; ഗൃഹനാഥൻ മരിച്ചതിന് പിന്നാലെ നടപടി കടുപ്പിച്ച് വനംവകുപ്പ്






