Timely news thodupuzha

ശ്രീനാരായണ ഗുരുദേവനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച സംഭവത്തിൽ ഇടുക്കിയിൽ വ്യാപക പ്രതിഷേധം

ഇടുക്കി: ശ്രീനാരായണ ഗുരുദേവൻ്റെ ദർശനങ്ങളെയും സന്ദേശങ്ങളെയും അവഹേളിച്ച് സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പ്രചാരണം നടത്തുന്ന കെ.വി. സുഭാഷിനെതിരെയാണ് ഇടുക്കിയിൽ പ്രതിഷേധം ശക്തമായത്. യൂട്യൂബ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ ഗുരുദേവനെയും എസ്.എൻ.ഡി.പി യോഗത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനെതിരെയായിരുന്നു ചെറുതോണി ടൗണിൽ യൂണിയൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.നേരത്തെയും ആഭിചാരക്രിയകളും തട്ടിപ്പുകളും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് സുഭാഷ്. സമത്വവും മാനവികതയും ഉയർത്തിപ്പിടിച്ച മഹാനായ നവോത്ഥാന നായകനെതിരെ ഏറ്റവും നിന്ദ്യമായ ഭാഷയിലാണ് ഇയാൾ നുണപ്രചാരണം നടത്തിയതെന്ന് പ്രവർത്തകർ ആരോപിച്ചു. സമൂഹത്തിൽ വിദ്വേഷം പടർത്താനും പൊതുസമാധാനം തകർക്കാനുമുള്ള ബോധപൂർവമായ നീക്കമാണിതെന്നും എസ്.എൻ.ഡി.പി നേതൃത്വം വ്യക്തമാക്കി.ബൈറ്റ്: ചെറുതോണിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് യൂണിയൻ പ്രസിഡൻ്റ് പി. രാജൻ, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, കൗൺസിലർമാരായ മനേഷ് കുടിക്കയത്ത്, കെ.എസ്. ജിസ്, വനിതാ സംഘം നേതാക്കളായ ഡോ. ഷീല, ഷീല രാജീവ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *