Timely news thodupuzha

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കാര്യത്തില്‍ ആശങ്ക വേണ്ട; മുഖ്യമന്ത്രി

ഇടുക്കി: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കാര്യത്തില്‍ (ഇക്കോളജിക്കലി സെന്‍സിറ്റീവ് ഏരിയ)യുടെ കാര്യത്തില്‍ ഇടുക്കിയിലെ ജനങ്ങള്‍ക്ക് യൊതൊരുവിധ ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു. കട്ടപ്പനയില്‍ വിവിധ സംഘടനപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വില്ലേജും മുഴുവന്‍ ഇഎസ്എ ആവില്ല. ഒരു വില്ലേജില്‍ വനം ഉണ്ടെങ്കില്‍ ആ ഏരിയ അല്ലാതെ ജനവാസ കേന്ദ്രങ്ങള്‍ ഇഎസ്എയില്‍ പെടുത്താന്‍ പറ്റില്ല എന്ന് കൃത്യമായ നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇ.എസ്.എ കൃത്യമായി അടയാളപ്പെടുത്തിയ മാപ്പ് പ്രസിദ്ധീകരിക്കാനുള്ള സംവിധാനം ചെയ്തിട്ടുണ്ട. അത് നോക്കിയാല്‍ നിങ്ങളുടെ ഭൂമി അതില്‍ പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാം.ഒരു വില്ലേജിന്റെ മാപ്പ് നോക്കിയാല്‍ വനമേഖല ഏതാണ്, അവിടുത്തെ ജനവാസ മേഖല ഏതാണ് എന്ന് മനസ്സിലാക്കി അത് തിരിച്ചുള്ള കൃത്യമായ മാപ്പ് കൂടി പ്രസിദ്ധീകരിക്കും. ജനവാസ കേന്ദ്രങ്ങള്‍ ഒരു സ്ഥലത്തും ഇ.എസ്.എ യില്‍ പെട്ടിട്ടില്ല എന്ന് 100 ശതമാനം ഉറപ്പുവരുത്തും. പുതിയ സര്‍ക്കാര്‍ ഒരു സെന്റ് ഭൂമി പോലും ഇഎഫ്എല്‍ ആക്കിയിട്ടില്ല. ഇടുക്കിയിലെ കര്‍കരുടെ വിവിധ പ്രശ്‌നങ്ങള്‍ സമഗ്രമായി പഠിച്ച് പരിഹാരമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കട്ടപ്പന ഹില്‍ടൗണ്‍ ഹോട്ടലില്‍ നടന്ന യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പി,എം.എല്‍.എ മാരായ എം.എല്‍.എ മാരായ റോയി കെ. പൗലോസ്, അഡ്വ. സേനാപതി വേണു, എഫ്. രാജ, അഡ്വ. സിറിയക് തോമസ്, വിവിധ സംഘടനകളുടെ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *