നെടുങ്കണ്ടം: സെന്റ്. സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ സോഷ്യല്‍ സയന്‍സ് ക്വിസ് നടന്നു… സ്‌കൂളിലെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്… മത്സരത്തില്‍ വിവിധ സ്‌കൂളുകളില്‍ നിന്നായി 23 ടീമുകള്‍ പങ്കെടുത്തു… ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ജില്ലാ സോഷ്യല്‍ സയന്‍സ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. പൂര്‍വ അധ്യാപകര്‍, പൂര്‍വവിദ്യാര്‍ഥികള്‍, പി.ടി.എ എന്നിവരുടെ നേതൃത്വത്തിലാണ് മത്സരം നടന്നത്. സെന്റ് സെബാസ്റ്റ്യന്‍സ് പാരിഷ് ഹാളില്‍ നടന്ന ക്വിസ് മത്സരം സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് വട്ടമല ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ ചേനംചിറയില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഷിജോ മങ്ങാടംപള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം, സ്വാതന്ത്ര്യാനന്തര ഇന്ത്യ, ഭരണഘടന, ആനുകാലിക സംഭവങ്ങള്‍, ജനറല്‍ നോളജ് എന്നീ വിഷയങ്ങളിലാണ് മത്സരം നടന്നത്. ചക്കുവള്ളം ഗവണ്‍മെന്റ് സ്‌കൂളിലെ അധ്യാപകരായ കെ.ജി വിനീത്, ജോളിമോന്‍ മാത്യു എന്നിവര്‍ ക്വിസ് നയിച്ചു. വിവിധ സ്‌കൂളുകളില്‍നിന്നായി 23 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരത്തില്‍ കട്ടപ്പന സെന്റ് ജോര്‍ജ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ രണ്ടാം സ്ഥാനവും ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്‌സ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. മത്സരത്തില്‍ വിജയികളായവര്‍ക്ക് ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, മെഡല്‍ എന്നിവ വിതരണം ചെയ്തു….
നെടുങ്കണ്ടം സെന്റ്. സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ സോഷ്യല്‍ സയന്‍സ് ക്വിസ് മത്സരം നടന്നു






