Timely news thodupuzha

മലബാർ ഫുഡ്സ് അഞ്ചാം വർഷത്തിലേക്ക്

തൊടുപുഴ: മലബാർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ അഞ്ചാം വാർഷിക സമ്മേളനം 2026 സെപ്റ്റംബർ 28 തിയതി വൈകിട്ട് 4 മണിക്ക് തെനംകുന്നിലുള്ള മലബാർ ഫുഡ്സിൽ മുൻ മന്ത്രി പി ജെ ജോസഫ് ഉദ്ഘാടനം ചെയ്യും. എക്സോട്ടിക്ക് ഫ്രൂട്ട്സ് ക്യഷിയുടെ പ്രമോഷനും, ആരോഗ്യപരമായ ഭക്ഷണപദാർത്ഥങ്ങൾ ലഭ്യമാക്കുന്നതിനും, തൊടുപുഴയിലെ കർഷകർ ആരംഭം കുറിച്ച കർഷക പ്രസ്ഥാനം അവക്കാഡോ ഫെസ്റ്റ്, ദുരിയാൻ ഫെസ്റ്റ് ഉൾപ്പെടെ നിരവധി പ്രവർത്തങ്ങളിലൂടെ ഫ്രൂട്ട്സ് കാർഷിക മേഖലയ്ക്ക് ഉണർവേകി. ചെയർമാൻ അഡ്വ. ബിജു പറയന്നിലത്തിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സിബി ജോർജ് കദളിക്കാട്ടിൽ , ടോമി ദിവ്യരക്ഷാലയം, ജെസ്സി ജോസ് പുളിമൂട്ടിൽ, അമൽ ജോൺ ജിൽ എന്നിവരെ ആദരിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ മുഖ്യ പ്രഭാഷണവും, തൊടുപുഴ ടൗൺ പള്ളി വികാരി ഫാ. ജോസ് പൊതൂർ അനുഗ്രഹ പ്രഭാഷണവും നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് കോക്കാട്ട്, അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ വി. വി. മത്തായി , സെൻട്രൽ ഗവ. സ്റ്റാൻഡിങ്ങ് കൗൺസിൽ അംഗം ശ്രീവിദ്യ രാജേഷ്, കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ, വ്യാപാരി വ്യവസായി പ്രസിഡൻറ് പി സലിംകുട്ടി , മുനിസിപ്പൽ കൗൺസിലർ ആതിര ജോസ്ലെറ്റ്, ഹോട്ടൽ അസോസിയേഷൻ പ്രസിഡൻറ് എം എൻ ബാബു എന്നിവർ ആശംസകൾ അർപ്പിക്കും. ഡയറക്ടർമാരായ ഡോ. ജോസ് കുട്ടി ജെ ഒഴുകയിൽ, തോമസ് പീടികയിൽ, ബിനു മണ്ണൂർ, ഡോ. ചിന്തു ജോസ് തുടങ്ങിയവർ പ്രസംഗിക്കും.

Leave a Comment

Your email address will not be published. Required fields are marked *