നെടുങ്കണ്ടം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉടുമ്പന്‍ചോല മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നെടുങ്കണ്ടത്ത് നടന്നു… ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിളില്‍ യോഗം ഉദ്ഘാടനം ചെയ്തു…കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉടുമ്പഞ്ചോല മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നെടുങ്കണ്ടം ലയണ്‍സ് ഹാളില്‍ നടന്നു. മണ്ഡലം പ്രസിഡന്റ് പി ജെ ജോണ്‍സണ്‍ അധ്യക്ഷത വഹിച്ച യോഗം, ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിളില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി, ജില്ലാ വൈസ് പ്രസിഡന്റുമാരായ വി.എസ് ബിജു, ആര്‍ സുരേഷ്, ജില്ലാ സെക്രട്ടറി സിബിച്ചന്‍ കൊച്ചുവെള്ളാട്ട്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സജീവ് ആര്‍ നായര്‍, ഓര്‍ഗനൈസര്‍ സജി കൊച്ചിത്തറ, മണ്ഡലം വര്‍ക്കിംഗ് പ്രസിഡണ്ട് വി എം സാലി, വൈസ് പ്രസിഡന്റ് ജോയി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍, വഴിയോര വ്യാപാരം, കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചിരിക്കുന്ന യുപിഐ ഇടപാടുകളിലെ കമ്മീഷന്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. നിരവധി വ്യാപാരികള്‍ പരിപാടിയില്‍ പങ്കെടുത്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉടുമ്പന്‍ചോല മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടന്നു






