Timely news thodupuzha

logo

മലങ്കര ക്രെഡിറ്റ്‌ സൊസൈറ്റിയുടെ കസ്റ്റമർ ഫെസിലിറ്റേഷൻ സെൻറർ തൊടുപുഴയിൽ പ്രവർത്തനം ആരംഭിച്ചു

തൊടുപുഴ: കേന്ദ്ര സർക്കാരിൻറെ കീഴിലുള്ള സഹകരണ മന്ത്രാലയത്തിൻറെ നിയന്ത്രണത്തിൽ കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും പ്രവർത്തിച്ചു വരുന്ന മലങ്കര ക്രെഡിറ്റ്‌ സൊസൈറ്റിയുടെ ഏഴാമത്തേതും ഇടുക്കി ജില്ലയിലെ ആദ്യത്തേതുമായ കസ്റ്റമർ ഫെസിലിറ്റേഷൻ സെൻററിന്റെ ഉദ്ഘാടനം തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു. മലങ്കര ക്രെഡിറ്റ്‌ സൊസൈറ്റി സി.എം.ഡി. ജിസ്സോ ബേബി അദ്ധ്യക്ഷത വഹിച്ചു.

തൊടുപുഴ പുളിമൂട്ടിൽ ബിൽഡിങ്ങിലാണ് സ്ഥാപനം ആരംഭിച്ചിരിക്കുന്നത്. ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിൻറെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂർ (ബോചെ) പ്രൊമോട്ടറായിട്ടുള്ള മലങ്കര ക്രെഡിറ്റ് സൊസൈറ്റി കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 300ൽ അധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും നാല്പത്തിരണ്ടായിരത്തിൽപരം മെമ്പർമാർക്ക് സേവനം നൽകുകയും ചെയ്യുന്നു.

മെമ്പർമാരിൽ നിന്ന് നിക്ഷേപം സ്വീകരിക്കുവാനും ലോണുകൾ കൊടുക്കുവാനും അധികാരം ഉള്ള സൊസൈറ്റിയാണ് മലങ്കര ക്രെഡിറ്റ്‌ സൊസൈറ്റി. അടുത്ത 2 വർഷത്തിനുള്ളിൽ 4500 കോടിയുടെ ബിസിനസ്സും 1500ൽ പരം ജോലിക്കാരുമുള്ള സൗത്ത് ഇന്ത്യയിലെ സഹകരണ മേഖലയിലെ ഏറ്റവും വലിയ സ്ഥാപനം ആകുവാൻ ഉള്ള തയ്യാറെടുപ്പിലാണ് മലങ്കര ക്രെഡിറ്റ്‌ സ്താപനം.

ചടങ്ങിൽ തൊടുപുഴ ടൗൺ വാർഡ് മെമ്പറായ ജോസ് മഠത്തിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി തൊടുപുഴ യൂണിറ്റ് പ്രസിഡൻറ് അജീവ്‌ പുരുഷോത്തമൻ എന്നിവർ ആശംസകൾ അറിയിച്ചു. മലങ്കര ക്രെഡിറ്റ്‌ സൊസൈറ്റി വൈസ് ചെയർമാൻ മറിയാമ്മ പീയൂസ് നന്ദി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *