ബാംഗ്ലൂർ: മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. കസ്തൂരിരംഗനെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 83 വയസുള്ള കസ്തൂരി രംഗന് ശ്രീലങ്കയിൽ ഒരു സ്വകാര്യ പരിപാടിക്കിടെയാണ് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ ഹെലികോപ്റ്റർ മാർഗം ബംഗളൂരുവിലെ നാരായണ ഹൃദയാലയത്തിൽ എത്തിച്ചു. നിലവിൽ ആരോഗ്യസ്ഥിതിയിൽ ഭയക്കാനില്ലെന്ന് ഡോക്റ്റർമാർ വ്യക്തമാക്കി.
ഡോ.കെ.കസ്തൂരിരംഗന് ഹൃദയാഘാതം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു





