തൊടുപുഴ :ബഡ്ജറ്റ് പണത്തിൽ കർഷകർക്കായി നല്ല പദ്ധതികൾ കൊണ്ടുവരാതെയും പ്രത്യേകിച്ച് ഇടുക്കി ജില്ലയിലെ കർഷകരോദനങ്ങളെ കണ്ടില്ലെന്ന് നടിച്ചും കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾ മുന്നോട്ടുപോകുമ്പോൾ നാളകളിലെ ലോകത്തിന്റെ വിശപ്പിന്റെ പ്രശ്നങ്ങളോടാണ് ഗവണ്മെന്റുകളുടെ നിസംഗ നിലപാടെന്നും കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ : എസ്. അശോകൻ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഫ്രാൻസീസ് കുറുംതൊട്ടിക്കലിന്റെ സ്ഥാനം ഏറ്റെടുക്കൽ ചടങ്ങ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി പാലയ്ക്കൻ അധ്യക്ഷത വഹിച്ചു. ജില്ലയിലെ ഭൂപ്രശ്നങ്ങളിലും കർഷക പ്രശ്നങ്ങളിലും കോൺഗ്രസ് പാർട്ടി കർഷകർക്കു വേണ്ടി നിലകൊള്ളുമ്പോൾ സി പി എം ഉരുണ്ടുകളിക്കുകയാണെന്നും ഇത് കർഷകർ തിരിച്ചറിയുമെന്നും മുഖ്യ പ്രഭാഷണം നടത്തിയ ഡി സി സി പ്രസിഡന്റ് സി പി മാത്യു ചൂണ്ടികാട്ടി. സമ്മേളനത്തിൽ കേന്ദ്ര ഗവർമെന്റിന്റെ മികച്ച കർഷകൻ എന്ന് പരാമർശം നേടിയ ജോസ് കല്ലുമ്പുകാട്ടിനെ ആദരിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട്, എൻ. ഐ. ബെന്നി, ജോസ് മുത്തനാട്ട്, പി. ജെ. അവിര, മനോജ് കോക്കാട്ട്, എസ്. ഷാജഹാൻ, കെ. ജി. സജിമോൻ, ജിജി അപ്രേം, പി വി അച്ചാമ്മ, ശ്യാം മനോജ്, സലീഷ് പഴയിടം, ജോസ്മോൻ കാഞ്ഞിരക്കൊമ്പിൽ,എം. കെ. ഷാഹുൽ ഹമീദ് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.
കർഷക കോൺഗ്രസ് ;ഫ്രാൻസീസ് കുറുംതോട്ടിക്കൽ ചുമതലയേറ്റു .





