
മുട്ടം: ഷന്താൾ ജ്യോതി പബ്ളിക് സ്കൂളിൽ ആർട്ട്സ് ഫെസ്റ്റ് നിറക്കൂട്ട് 2023 നടത്തി. നാല് കാറ്റഗറിയിലായി 25ൽ പരം ഐറ്റങ്ങൾ 15 സ്റ്റേജിലായാണ് സംഘടിപ്പിച്ചത്. സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ലിസി ലിൻ എസ്.എ.ബി.എസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിറക്കൂട്ടിൻ്റെ ഉദ്ഘാടനം മേലുകാവ് ഹെൻ്ററി ബേക്കർ കോളേജ് മുൻ മലയാളം ഡിപ്പാർട്ട്മെൻ്റ് ഹെഡ് പ്രൊഫ. ഡോ.രാജു.ഡി കൃഷ്ണപുരം നിർവ്വഹിച്ചു. മനോജ്.എ.എസ് സ്വാഗതവും ആർട്ട്സ് ക്ലബ്ബ് സെക്രട്ടറി അശ്വതി ബിനോജ് നന്ദിയും പറഞ്ഞു. നാല് ഹൗസുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തിയത്. ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്ന ഹൗസിന് വർഷാവസാനം ചാമ്പ്യൻസ് ട്രോഫി നൽകും.






