ചെറുതോണി: ഓണത്തോടനുബന്ധിച്ച് സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തം നൽകി ഹോപ്പ് ചാരിറ്റബിൾ സൊസൈറ്റി. അമേരിക്കൻ മലയാളിയായ കരിമണ്ണൂർ സ്വദേശി സാജു വടക്കേൽ അദ്ദേഹത്തിൻറെ മക്കളുടെ ആദ്യ ശമ്പളത്തിന്റെ ഒരു വിഹിതം ആണ് ഇത്തവണ ഓണം ഉണ്ണുവാൻ നിവൃത്തിയില്ലാതെ ജില്ലാ ആസ്ഥാനത്ത് കഴിഞ്ഞ 50 കുടുംബങ്ങൾക്കായി വീതിച്ച് നൽകിയത്. പൊതുപ്രവർത്തകനായ ജെയിൻ അഗസ്റ്റിൻ പ്രസിഡണ്ട് ആയിട്ടുള്ള ഹോപ്പ് ചാരിറ്റബിൾ സൊസൈറ്റി വഴി 2500 രൂപയുടെ കൂപ്പണുകൾ അർഹരായവർക്ക് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഡി.വൈ.എസ്.പി ജിൻസൺ മാത്യു നിർവഹിച്ചു.

ത്രിവേണി സൂപ്പർ മാർക്കറ്റിൽ കാർഡുമായി എത്തുന്ന ആളുകൾക്ക് 3500 രൂപ വില വരുന്ന വസ്തുക്കൾ സബ്സിഡി നിരക്കിൽ ലഭ്യമാകും. പാറേമാവ് എസ്.ജെ മെഡിക്കൽസിന് സമീപത്ത് പ്രവർത്തിക്കുന്ന ഡി.ഡി.ആർ.സി ലാബ് അങ്കണത്തിൽ ചേർന്ന യോഗത്തിൽ ഹോപ്പ് ചാരിറ്റബിൾ പ്രസിഡണ്ട് ജയിൻ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി ഫാ. ജോൺ ആനിക്കോട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തി. സെക്രട്ടറി പി.രാജൻ, പി.ജെ.ജോസഫ്, ചെറുതോണി ഫെഡറൽ ബാങ്ക് മാനേജർ വിന്നി ജയ്സൺ, അലോഷി അഗസ്റ്റിൻ, ജെറിൻ ജെയിൻ, പൊതുപ്രവർത്തകരായ ഔസേപ്പച്ചൻ ഇടക്കുളത്തിൽ, റ്റിൻസ് ജെയിംസ്, അനിൽ വിശ്വംഭരൻ, സി.രാജു , അബ്ബാസ് കണ്ടത്തിൻ കരയിൽ, കലേഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.






