Timely news thodupuzha

അച്ചന്‍കോവിലാറ്റിൽ ഓട്ടോ മറിഞ്ഞു, അമ്മയും കുഞ്ഞും മരിച്ചു

ആലപ്പുഴ: നാലംഗ കുടുംബം ഉള്‍പ്പെടെ അഞ്ച് പേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് അച്ചന്‍കോവിലാറ്റിലേക്കു മറിഞ്ഞ് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി.

ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍ മരിച്ച വെണ്‍മണി വലിയപറമ്പില്‍ ആതിര.എസ്.നായരുടെ(31) മകന്‍ കാശിനാഥിനെയാണ് കാണാതായത്.

തഴക്കര പൈനുംമൂട് കൊല്ലക്കടവ് ഫെറി റോഡില്‍ കല്ലിമേല്‍ ഭാഗത്ത് ഞായര്‍ വൈകിട്ട് 5. 50നാണ് സംഭവം.കുടുംബത്തിനൊപ്പം ക്ഷേത്രത്തില്‍ ദര്‍ശനത്തിനു ശേഷം മടങ്ങുകയായിരുന്നു ആതിര.

ഭര്‍ത്താവ് ശൈലേഷ്(അനു– 45), മകള്‍ കീര്‍ത്തന(11) എന്നിവരും ഓട്ടോയില്‍ ഉണ്ടായിരുന്നു. പ്ലാവ് നില്‍ക്കുന്നതില്‍ ലെബനോയില്‍ സജുവാണ്(45) ഓട്ടോ ഓടിച്ചിരുന്നത്. നിയന്ത്രണംവിട്ട ഓട്ടോ അച്ചന്‍കോവില്‍ ആറ്റിലേക്ക് മറിയുകയായിരുന്നു.

ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തനം തുടങ്ങി. ആതിരയെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഒഴുക്കു ശക്തമായതിനാല്‍ ഇന്നലെ രാത്രി ഒന്‍പതോടെ കാശിനാഥിനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു.

ഇന്നു രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.ശൈലേഷും കീര്‍ത്തനയും സജുവും മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *