Timely news thodupuzha

മൂന്നു പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു, ഒരു കുട്ടിയുടെ നില ​ഗുരുതരം

കോട്ടയം: പാല രാമപുരത്ത് മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്തു. പാല ചേറ്റുകുളം സ്വദേശി ജോമോനാണ്(40) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നു പെൺകുട്ടികളെയും കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച അർധരാത്രി 12 മണിയോടെയായിരുന്നു സംഭവം.

13,10, 7 എന്നിങ്ങനെ പ്രായമുള്ള കുട്ടികൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. ശേഷം ജോമോൻ തൂങ്ങിമരിക്കുകയായിരുന്നു. 7 വയസുള്ള കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഭാര്യ ഉപേക്ഷിച്ചു പോയ ശേഷം മൂന്നു പെൺകുട്ടികളും അച്ഛനോടൊപ്പമാണ് താമസിച്ചു വന്നിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *