Timely news thodupuzha

കോഴിക്കോട് ഭിത്തിയിൽ ചാരിവെച്ച കിടക്ക വീണ് 2 വയസ്സുകാരന് ദാരുണാന്ത്യം

കോഴിക്കോട്: ചുവരിൽ ചാരിവെച്ച കിടക്ക ദേഹത്തു വീണ് രണ്ടു വയസ്സുകാരൻ മരിച്ചു. മുക്കം മണാശേരി സ്വദേശി സന്ദീപ് – ജിൻസി ദമ്പതികളുടെ മകൻ ജെഫിനാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. കുട്ടിയെ ഉറക്കി കിടത്തിയശേഷം അമ്മ കുളിക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. ചുമരിൽ ചാരിവെച്ചിരുന്ന കിടക്ക കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *