Timely news thodupuzha

ആലുവ പീഡനം; പ്രതി പിടിയില്‍

കൊച്ചി: ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റിനെയാണ് പൊലീസ് പിടികൂടിയത്. വ്യാഴാഴ്‌ച ഉച്ചയോടെ കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്‌തു വരികയാണ്.

സംഭവ ദിവസം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. ഇയാള്‍ പാറശ്ശാല ചെങ്കല്‍ സ്വദേശിയായ ക്രിസ്റ്റിനാണെന്ന് നേരത്തെ സംശയമുണ്ടായിരുന്നു.

ഇയാള്‍ 2017ല്‍ മാനസികവെല്ലുവിളി നേരിടുന്ന സ്‌ത്രീയെ പീഡിപ്പിച്ച കേസിലും പിടിയിലായിട്ടുണ്ടെന്നാണ് വിവരം. ഈ കേസില്‍ പിന്നീട് ജാമ്യത്തില് ഇറങ്ങിയതാണെന്നും രാത്രി മാത്രമാണ് ഇയാള്‍ വീടിന് പുറത്തിറങ്ങാറുള്ളതെന്നും ഇയാളുടെ സമീപവാസികള്‍ പറഞ്ഞു. മകന്‍ ഒന്നര വര്‍ഷം മുമ്പ് ആലുവയിലേക്ക് പോയതാണെന്ന് ക്രിസ്റ്റലിന്റെ മാതാവും പ്രതികരിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *