Timely news thodupuzha

logo

പുതുപ്പള്ളി വോട്ടെണ്ണൽ, ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം അമ്പതിനായിരം കടക്കുമെന്ന് ആവർത്തിച്ച് രമേശ് ചെന്നിത്തല

കോട്ടയം: യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം അമ്പതിനായിരം കടക്കുമെന്ന പ്രഖ്യാപനം ആവർത്തിച്ച് രമേശ് ചെന്നിത്തല. അയർക്കുന്നത്ത് ഉമ്മൻചാണ്ടിക്ക് കിട്ടിയതിനേക്കാൾ വോട്ട് ഇത്തവണ ചാണ്ടിക്ക് ലഭിച്ചു.

വോട്ടെണ്ണൽ 2 മണിക്കൂർ അടുക്കുമ്പോൾ 18,000 ത്തിലേക്കെത്തുകയാണ് ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം. ഇടതു പക്ഷ ഭരണത്തിന്‍റെ ആണിക്കല്ല് ഇളക്കുന്ന മുന്നേറ്റമാണുണ്ടായത്. സർക്കാർ വിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിൽ കാണുന്നത്. മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനും അഴിമതിക്കും എതിരായ ജനവികാരം പ്രകടമായെന്നും ദുർഭരണത്തിനെതിരെ ജനം വോട്ട് ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *