Timely news thodupuzha

logo

നാട് നന്നാവരുതെന്ന് കരുതുന്നവര്‍ ദുർബലപ്പെടുത്താൻ നോക്കുന്നു ; ഇ ഡിക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം : നുണക്ക് വിദ്യകൊണ്ട് വികസനത്തെ തടയാന്‍ ആകില്ലന്ന് മുഖ്യമന്ത്രി. കിഫ്ബിക്കെതിരായ ഇ ഡിയുടെ നടപടിയെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം രാജ്യം വികസിക്കരുതെന്ന് ചിന്തിക്കുന്ന ഒരു കൂട്ടര്‍ വന്നിട്ടുണ്ട്. കിഫ്ബി സംസ്ഥാനത്തിന്‍റെ വികസനത്തിനായി വിവിധ തരത്തിലാണ് പണം ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനുവച്ചപുരം അന്താരാഷ്ട്ര ഐടിഐ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വശത്ത് മലയോര ഹൈവേയും മറുവശത്ത് തീരദേശ ഹൈവേയും നമ്മുടെ അഭിമാനകരമായ പദ്ധതികളായി വരുന്നു. കിഫ്ബിയാണ് അതിന് പണം നല്‍കുന്നത്. നാട് നന്നാവരുതെന്ന് കരുതുന്നവര്‍ എങ്ങനെയെങ്കിലും ഇതിനെയെല്ലാം ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കും. വികസനത്തെ എതിര്‍ക്കുന്നവരുടെ നിലപാട് ചവറ്റുകൊട്ടയിലാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *