Timely news thodupuzha

logo

സൽമാൻ റുഷ്ദിക്കിന് കുത്തേറ്റു; പ്രസംഗ വേദിയിലേക്ക് ചാടിക്കയറി കുത്തിയ ആൾ പിടിയിലെന്ന് സൂചന

ന്യൂയോർക്ക്: എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ വധശ്രമം. ന്യൂയോർക്കിൽ വച്ച് പ്രസം​ഗിക്കാനായി വേദിയിലെത്തിയ അദ്ദേഹത്തിന് കുത്തേൽക്കുകയായിരുന്നു. അക്രമിയെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു. 

പ്രസം​ഗിക്കാൻ വേദിയിലെത്തിയ സൽമാൻ റുഷ്ദിക്ക് നേരെ അജ്ഞാതനായ വ്യക്തി വേദിയിലേക്ക് ചാടിക്കയറി ആക്രമിക്കുകയായിരുന്നു. ഇന്ത്യൻ വംശജനും ബ്രിട്ടീഷ് പൗരനുമായ റുഷ്ദി കഴിഞ്ഞ 20 വർഷമായി അമെരിക്കയിലാണ് താമസം.

75കാരനായ ഏഴുത്തുകാരന് നേർക്ക് നേരത്തെയും വധ ഭീഷണിയുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *