Timely news thodupuzha

logo

പത്തനംതിട്ട എസ് പി ഓഫീസിന് സമീപം ബൈക്ക് യാത്രികനെ മരിച്ച നിലയിൽ

പത്തനംതിട്ട:  പത്തനംതിട്ട എസ് പി ഓഫീസിന് സമീപം വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രികനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടത്താവളത്തിനു സമീപം റോഡിലാണ് രാത്രി ഒൻപതര യോടെ മറിഞ്ഞ നിലയിൽ മോട്ടോർ സൈക്കിൾ കണ്ടത്.  

ഇടുക്കി പീരുമേട്, കരടിക്കുഴി പട്ടുമുടി കല്ലുമുടിയിൽ  സജീവ് കുമാർ (34) ആണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം . മറ്റൊരാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .അപകടത്തിൽ പരിക്ക് ഉള്ളയാൾ വ്യക്തമായ മറുപടി പറയുന്നില്ല. കൊട്ടാരക്കരയിൽ വ്യാപാരം നടത്തുന്നവരാണ് അപകടത്തിൽ പെട്ടത്. റാന്നിയിൽ ഒരു സുഹൃത്തിനെ കണ്ട ശേഷം ബൈക്കിൽ മടങ്ങുകയായിരുന്നു. രണ്ട് പേരും നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു എന്ന് പോലീസ് പറഞ്ഞു.

അപകടത്തിന് ശേഷം ആംബുലൻസിൽ ഒരാളെ മാത്രം ആണ് ആശുപത്രിയിൽ എത്തിച്ചത് . ഇയാളുടെ കയ്യിൽ രണ്ടു ഫോണുകൾ കണ്ടതോടെ ഇത് ആരുടെ ആണെന്ന് ചോദിച്ചു എങ്കിലും വേറെ ഒരാളുടെ ആണെന്ന് ആണ് പറഞ്ഞത് .സംശയം തോന്നി കൂടുതൽ ചോദിച്ചപ്പോൾ ഒരാൾ കൂടി ബുള്ളറ്റിൽ ഉണ്ടെന്നു പറഞ്ഞു.പോലീസെത്തി തിരച്ചിൽ നടത്തിയപ്പോൾ അപകടം നടന്ന സ്ഥലത്തിന് അൽപം ദൂരെ റോഡരികിൽ സജീവനെ കണ്ടെത്തുകയായിരുന്നു. ജീവനുണ്ടെന്ന് തോന്നി വേഗം ആശുപത്രിയിലെത്തിച്ചു എങ്കിലും മരിച്ചു. സംഭവത്തിൽ എന്തോ ദുരൂഹത ഉള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *