കൊച്ചി: കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു ഹൈക്കോടതിയെ സമീപിച്ചു. കെ.എസ്.യു പ്രസിഡൻറ് അലോഷ്യസ് സേവ്യറാണ് ഹൈക്കോടതിയെ സമീപിച്ചത്. കേരളത്തിലെ സർവ്വകലാശാലയിൽ തിക്കിലും തിരക്കിലും അകപ്പെട്ടുണ്ടായ ആദ്യ ദുരന്തത്തിൽ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
മാത്രമല്ല സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രിൻസിപ്പലിൻറെ കത്ത് സർവ്വകലാശാല രജിസ്ട്രാർ അവഗണിച്ചതാണ് ദുരന്തത്തിൻറെ ആക്കം കൂട്ടിയതെന്നും ഹർജിയിൽ ആരോപിക്കുന്നു. ചെവ്വാഴ്ച ഹൈക്കോടതി ഹർജി പരിഗണിക്കും.