Timely news thodupuzha

logo

കരിമണ്ണൂർ സ്കൂളിൽ ‘ഒരുമിച്ചോണം’

കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ ‘ഒരുമിച്ചോണം’ ആഘോഷിച്ചു. സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ പൂക്കളമിട്ടുകൊണ്ട് ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

വടംവലി, മലയാളി മങ്ക, മാവേലി മന്നൻ, ഓണപ്പാട്ട് തുടങ്ങി വിവിധ മത്സരങ്ങളോടെ നടത്തിയ ഓണാഘോഷം ആയിരത്തി എഴുന്നൂറിൽ പരം വിദ്യാർഥികൾക്കുമായി പിറ്റിഎയുടെ നേതൃത്വത്തിൽ ഒരുക്കിയ ഓണസദ്യയും പായസവും വിളമ്പിയാണ് കെങ്കേമമാക്കിയത്.

വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് പിറ്റിഎ പ്രസിഡന്റ്‌ ലിയോ കുന്നപ്പിള്ളിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ സജി മാത്യു അധ്യക്ഷനായിരുന്നു. സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം, സീനിയർ ടീച്ചർ ഷേർലി ജോൺ തുടങ്ങിയവർ സംസാരിച്ചു. പരിപാടികൾക്ക് അധ്യാപകരായ ആൽവിൻ ജോസ്, സോജൻ അബ്രഹാം, സാജു ജോർജ്, ജിയോ ചെറിയാൻ, ബിജു ചെറിയാൻ, രസികപ്രിയ എസ് നാഥൻ, മേരി പോൾ, കെ. യു. ജെന്നി, ജെസി ജെയിംസ്, ഷിജോ ജോസഫ് എന്നിവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *