Timely news thodupuzha

logo

എൽ .ഐ .സി . അറുപത്തി ആറാം  വാര്ഷികത്തോടനുബന്ധിച്ചു തൊടുപുഴ ബ്രാഞ്ചിൽ ഇൻഷുറൻസ്  വാരാഘോഷം

തൊടുപുഴ:എൽ .ഐ .സി . അറുപത്തി ആറാം  വാര്ഷികത്തോടനുബന്ധിച്ചു തൊടുപുഴ ബ്രാഞ്ചിൽ ഇൻഷുറൻസ്  വാരാഘോഷം ആരംഭിച്ചു . .ഇതിന്റെ ഭാഗമായി  തൊടുപുഴ എൽ .ഐ .സി .യുടെ നിർദിഷ്ട  എൽ .ഐ .സി . സമുച്ചയം  നിർമ്മിക്കുന്ന  കാഞ്ഞിരമറ്റം ബൈപ്പാസ് ജങ്ക്ഷനിലെ സ്ഥലത്തു  വൃക്ഷതൈകൾ  നട്ടു.  സീനിയർ ബ്രാഞ്ച് മാനേജർ   ബി .അജിത് ,സീനിയർ ഡെവലപ്മെന്റ് ഓഫിസർ മധുസൂദനൻ നായർ ,സീനിയർ ഏജന്റ് കെ .എം .മാത്യു ,സീനിയർ സ്റ്റാഫുമാരായ  വർഗീസ് ജോർജ് ,സിസി പോൾ എന്നിവർ വൃക്ഷതൈകൾ  നട്ടു . 66  വർഷത്തെ മികച്ച പ്രവർത്തനത്തിലൂടെ എൽ .ഐ .സി .മഹത്തായ  ഒരു ധനകാര്യ സ്ഥാപനമായി  ജനങ്ങളുടെ  അംഗീകാരം  നേടിയതായി  സീനിയർ ബ്രാഞ്ച് മാനേജർ ബി .അജിത്ത്  പറഞ്ഞു . ഈ സ്ഥാപനം  രാജ്യത്തിന് ഒരു മാതൃകയായിട്ടാണ്  പ്രവർത്തിക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു .എ .ബി .എം .ജെറാൾഡ്  റാഫേൽ ,ജീവനക്കാർ ,ഏജന്റുമാർ  തുടങ്ങിയവർ സന്നിഹിതരായിരുന്നു .

ഫോട്ടോ:സീനിയർ ബ്രാഞ്ച് മാനേജർ ബി.അജിത്ത് വൃക്ഷ തൈ നടുന്നു.

Leave a Comment

Your email address will not be published. Required fields are marked *