Timely news thodupuzha

രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്കൊപ്പം തുടരും; ഡൽഹിയിലേക്ക് ഉടനില്ല

ആലപ്പുഴ: രാഹുല്‍ ഗാന്ധി കേരളത്തില്‍ ഭാരത് ജോഡോ യാത്രയ്ക്കൊപ്പം തുടരും. നിര്‍ണായക കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ പങ്കെടുക്കാനായി അ​ദ്ദേഹം ഡല്‍ഹിക്ക് പോകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും തൽക്കാലം ഡൽഹിയിലേക്കില്ലെന്ന നിലപാടിലാണ് രാഹുൽ.

ചികിത്സ പൂര്‍ത്തിയാക്കി ലണ്ടനില്‍ നിന്നെത്തിയ അമ്മ സോണിയ ഗാന്ധിയെ കാണാനാണു രാഹുല്‍ ഡല്‍ഹിയിലെത്തുന്നതെന്നും വെള്ളിയാഴ്ച രാത്രി കേരളത്തില്‍ മടങ്ങിയെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ശനിയാഴ്ച ചാലക്കുടിയില്‍ നിന്നു യാത്ര തുടരുമെന്നുമായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. നേരത്തെ കെസി വേണുഗോപാലിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു.ഇതിന് പിന്നാലെയാണ് രാഹുലും ഡൽഹിയിലേക്ക് പോകുമെന്ന റിപ്പോർട്ടുകൾ വന്നത്. 

Leave a Comment

Your email address will not be published. Required fields are marked *