Timely news thodupuzha

പി ആർ രവി മോഹന്‍ ഇസാഫ് ബാങ്ക് ചെയർമാൻ

കൊച്ചി: ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ചെയർമാനായി പി.ആർ. രവി മോഹന്‍റെ പുനർനിയമനത്തിന് റിസർവ് ബാങ്കിന്‍റെ അനുമതി. 2025 ഡിസംബർ 21 വരെ മൂന്ന് വർഷത്തേക്കാണ് പുനർ നിയമനം.

റിസർവ് ബാങ്ക് മുൻ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. ആഫ്രിക്കയിലെ 13 രാജ്യങ്ങളിലുള്ള ബാങ്കിങ് മേഖലയ്ക്ക് വേണ്ട സാങ്കേതിക സഹായം നൽകിയിരുന്ന കമ്മിറ്റിയിൽ അംഗമായിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സിൽ അംഗമാണ്. അന്താരാഷ്ട്ര നാണയ നിധിയുടെ ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്.

കേരള സർവകലാശാലയിൽനിന്നും ശാസ്ത്രത്തിൽ ബിരുദം നേടിയ പി ആർ രവി മോഹൻ, ബർമിംഗ്ഹാം സർവകലാശാലയിൽനിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *