Timely news thodupuzha

വിദേശത്തായിരുന്ന ഭർത്താവ് വീട്ടിലെത്തിയപ്പോൾ ഭാര്യ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചടയമംഗലത്ത് അക്കോണത്ത് ആണ് സംഭവം.

അടൂര്‍ പഴകുളം സ്വദേശിനിയായ 24കാരി ലക്ഷ്മിപിള്ളയാണ് മരിച്ചത്. വിദേശത്ത് നിന്നും ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ഭര്‍ത്താവാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

തുടർന്ന് യുവതിയുടെ മാതാവിനെ വിളിച്ച് വരുത്തിയതിന് ശേഷമാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹം.

Leave a Comment

Your email address will not be published. Required fields are marked *