Timely news thodupuzha

logo

:ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ

തൊടുപുഴ       ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ അംഗങ്ങൾക്കു വേണ്ടി വിവിധ പഠന ക്ലാസുകളും പൊതുസമ്മേളനവും നടത്തി. മുതിർന്ന അംഗങ്ങളെ ആദരിച്ചു. എസ് എസ് എൽ സി , പ്ലസ് ടു വിജയികളായ അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡും മെമന്റോയും നൽകി. ആദരിച്ചു. മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനവും നടത്തി.

തൊടുപുഴ പാപ്പൂട്ടി ഹാളിൽ നടത്തിയ  പൊതുസമ്മേളനം താലൂക്ക് സപ്ളൈ ഓഫീസർ ബൈജു കെ ബാലൻ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷാ നിയമങ്ങളെപ്പറ്റി മുൻ ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ.ബി രാജേന്ദ്രൻ ക്ലാസെടുത്തു. സഹകരണ സംഘ രൂപീകരണം, വനിതാ കൂട്ടായ്മകളെപ്പറ്റി കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇസ്പക്ടേർസ് ആൻഡ് ഓഡിറ്റേർസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി യു എം ഷാജി ക്ലാസെടുത്തു. ആദായ നികുതി വകുപ്പിലെ സംശയങ്ങളെപ്പറ്റി ആൻസൺ ഫ്രാൻസിസ് ക്ലാസ് നയിച്ചു. പഠനത്തിൽ മികവു തെളിയിച്ച അംഗങ്ങളുെടെ കുട്ടികൾക്ക് ജില്ലാ പ്രസിഡന്റ് എസ് എം  റെജി മെമേന്റോ നൽകി. ജില്ലാ സെക്രട്ടറി ജോഷി ജോസഫ് മുതിർന്ന അംഗങ്ങളെ ആദരിച്ചു. തോമസ് വർക്കി അദ്ധ്യക്ഷ പ്രസംഗവും ഡൊമനിക് എം എൽ സ്വാഗതവും റ്റി എസ് കാസിം നന്ദിയും പറഞ്ഞു. യോഗത്തിൽ മെമ്പർഷിപ് വിതരണവും നടത്തി.

Leave a Comment

Your email address will not be published. Required fields are marked *