Timely news thodupuzha

logo

വടക്കഞ്ചേരി വാഹനാപകടം ; ജോമോൻ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നില്ലെന്ന് കണ്ടെത്തൽ

കൊച്ചി : വടക്കഞ്ചേരി വാഹനാപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ അപകട സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാ ഫലം.കാക്കനാട് കെമിക്കല്‍ ലാബിന്‍റെ പരിശോധനയിലാണ് ഈ കണ്ടെത്തല്‍.

അപകടത്തിന് കാരണം ലഹരി ഉപയോഗമാണോ എന്ന് കണ്ടെത്താനായി പൊലീസ് ജോമോന്‍റെ രക്തം വിശദ പരിശോധനക്ക് അയച്ചിരുന്നു. അപകടം ശേഷം ഒളിവില്‍ പോയ ജോമോനെ കൊല്ലത്ത് വച്ചാണ് പൊലീസ് പിടികൂടിയത്.

അപകടം നടക്കുന്ന സമയത്ത് ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. വിദ്യാര്‍ഥികള്‍ അടക്കം ഒന്‍പത് പേരാണ് വടക്കഞ്ചേരി അപകടത്തില്‍ മരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *