ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പൊളിറ്റ് ബ്യൂറൊ മെമ്പറായി തിരഞ്ഞെടുത്തു. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് എം.വി.ഗോവിന്ദന്‍ പിബിയിലെത്തുന്നത്.
അംഗത്വം നേടിയ ക്രമം അനുസരിച്ചാണ് സീനിയോറിറ്റി എന്നതിനാല്‍ 17-ാമനാകും ഗോവിന്ദന്‍. നിലവില്‍, പിബിയില്‍ സീതാറാം യച്ചൂരിക്കും പ്രകാശ് കാരാട്ടിനും പിന്നില്‍ മൂന്നാമതാണു പിണറായി വിജയൻ. 7-ാമത് എം.എ. ബേബിയുമാണ് ഉള്ളത്. എ. വിജയരാഘവനാണ് എം വി ഗോവിന്ദന് തൊട്ട് മുന്നിലുള്ളത്.