Timely news thodupuzha

ജന്മദിനാശംസകളുമായി എത്തിയ മുഖ്യമന്ത്രിയെ ഹൃദയം കൊണ്ട് സ്വീകരിച്ച് ഉമ്മൻ ചാണ്ടി

കൊച്ചി ; മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ജന്മദിനാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവ പാലസിൽ  എത്തിയാണ് ഉമ്മൻ ചാണ്ടിക്ക് പിണറായി ജന്മദിനാശംസകൾ നേർന്നത്. മുഖ്യമന്ത്രിക്ക് ഷേക്ക് ഹാൻഡ് നൽകി സ്വീകരിക്കുന്ന ഉമ്മൻ ചാണ്ടിയുടെ ചിത്രവും പിണറായി പങ്കുവച്ചു,

തിങ്കളാഴ്ച എണ്‍പതാം വയസ്സിലേക്ക് പ്രവേശിച്ച് ഉമ്മന്‍ ചാണ്ടി, ആലുവ പാലസില്‍ വിശ്രമത്തിലാണ്. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം ജര്‍മനിയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. വീസയും ടിക്കറ്റും വരുന്നതു വരെ ഇവിടെ തുടരും

പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തും. വീണ്ടും കാണാമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി മടങ്ങിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.ഇന്ന് വൈകിട്ട് ആറരയോടെയാണ് മുഖ്യമന്ത്രി ആലുവ ഗസ്റ്റ് ഹൗസിലെത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആശംസകളറിയിച്ചത്. 

Leave a Comment

Your email address will not be published. Required fields are marked *