ബ്രിട്ടനിലെ 100 കമ്പനികൾ പ്രവർത്തി ദിവസം ആഴ്ചയിൽ 4 ദിവസമാക്കി വെട്ടിക്കുറയ്ക്കാന്‍ തീരുമാനം. ശമ്പളം കുറയ്ക്കാതെയാണ് എല്ലാ ജീവനക്കാർക്കും 4 ദിവസം മാത്രം ജോലി ചെയ്യാനുള്ള തീരുമാനം എത്തിയിരിക്കുന്നത്. 100 കമ്പനികളിലായി ഏകദേശം 2600 ജീവനക്കാരാണുള്ളത്. ഈ ‘ഫോര്‍ ഡേ വീക്ക്’ എന്ന ഈ കാമ്പയിനിലൂടെ വലിയൊരു മാറ്റം രാജ്യത്ത് കൊണ്ടുവരാൻ സാധിക്കുമെന്നാണ് കരുതുന്നത്.
ആഴ്ചയില്‍ 5 ദിവസംകൊണ്ട് ചെയ്തുതീര്‍ക്കുന്ന ജോലി അതിലും കുറച്ച് മണിക്കൂറുകള്‍ കൊണ്ടുതന്നെ ചെയ്തുതീര്‍ക്കാന്‍ കഴിയുമെന്നും പ്രവൃത്തി ദിവസം ആഴ്ചയില്‍ നാലായി കുറച്ചാല്‍ ഉത്പാദനക്ഷമത വര്‍ധിക്കുമെന്നുമാണ് പറയുന്നത്. ആഴ്ചയിൽ 4 ദിവസമാക്കി വെട്ടിക്കുറിച്ചതിൽ ആറ്റം ബാങ്ക്, ഗ്ലോബല്‍ മാര്‍ക്കറ്റിങ് എന്നീ കമ്പനികളും ഉൾപ്പെടുന്നു. യു.കെയിൽ 2 കമ്പനികളിലുമായി ഏകദേശം 450-ഓളം ജീവനക്കാര്‍ക്ക് ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ കെട്ടിടനിര്‍മാണം, ഉത്പന്ന നിര്‍മാണം തുടങ്ങിയ മേഖലയിലെ കമ്പനികളും മാറ്റത്തിനൊരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കേംബ്രിഡ്ജ്, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി, ബോസ്റ്റൺ യൂണിവേഴ്‌സിറ്റി, തിങ്ക്‌ടാങ്ക് ഓട്ടോണമി എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ പരീക്ഷണം നടത്തിയത്. ആഴ്ചയില്‍ നാല് ദിവസം മാത്രം പ്രവൃത്തി ദിനമെന്ന ആശയം വിജയകരമാണെന്ന് പുതിയ രീതിയിലേക്ക് മാറിയ 88 ശതമാനം കമ്പനികളും അവകാശപ്പെടുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ മാറിയ കമ്പനികളിൽ ഉത്പാദനക്ഷമത 95 ശതമാനമായി നിലനിർത്താൻ കഴിഞ്ഞുവെന്നും പറയുന്നു.