Timely news thodupuzha

logo

വിലക്ക് ലംഘിച്ച് വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധ മാര്‍ച്ച്; പൊലീസ് തടഞ്ഞു

തിരുവനന്തപുരം: വിഴിഞ്ഞത്ത് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദി നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. തുറമുഖ പദ്ധതിക്കെതിരെ വൈദികരുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് എതിരെയായിരുന്നു മാര്‍ച്ച്. ഏകദേശം 250 ലധികം പ്രവര്‍ത്തകരുമായാണ് സംഘടന വിഴിഞ്ഞത്തേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.

മാര്‍ച്ചിന് അനുമതി നിഷേധിച്ചുകൊണ്ട് പൊലീസ് നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. മാര്‍ച്ച് കാരണമുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ക്ക് സംഘടനയായിരിക്കും ഉത്തരവാദി എന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. വിഴിഞ്ഞം സമരസമിതിയുടെ സമരപന്തല്‍ ലക്ഷ്യമാക്കി വന്ന മാര്‍ച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *