Timely news thodupuzha

logo

നിങ്ങളുടെ സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ നരേന്ദ്ര മോദിക്ക് അഞ്ച് മിനുട്ട് പോലും വേണ്ട ; പിണറായിക്ക് മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

കോഴിക്കോട് :  ഗവര്‍ണര്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് തോല്‍ക്കേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ആരിഫ് മുഹമ്മദ് ഖാന്‍ മന്‍മോഹന്‍ സിംഗ് അയച്ച ഗവര്‍ണറല്ല. പ്രദാനമന്ത്രി നരേന്ദ്ര മോദി അയച്ച ഗവര്‍ണറാണ്. 9 വി സിമാര്‍ക്കും ഇറങ്ങി പോകേണ്ടി വരുന്ന അവസ്ഥയുണ്ടാകും. 

ബംഗാളിലും, തെലുങ്കാനയിലും ഗവര്‍ണര്‍മാര്‍ക്ക് മുന്നില്‍ സര്‍ക്കാരുകള്‍ക്ക് പരാജയപ്പെടേണ്ടി വന്നത് നമ്മള്‍ കണ്ടതാണ്. കേരളത്തിലും ഗവര്‍ണര്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി തോല്‍ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇടത് സര്‍ക്കാരിന്‍റെ കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

തെറ്റായ കാര്യങ്ങള്‍ ചോദ്യം ചെയ്യപ്പെടും. നിയമം എല്ലാവര്‍ക്കും ബാധകമാണ്. എന്‍ജിഒ യൂണിയന്‍കാര്‍ ആണെന്ന് കരുതി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനാവില്ല. അത്തരക്കാരെ അവിടെ നിന്ന് പടിയടച്ച് പിണ്ഡം വെക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. നിയമപ്രകാരമാണ് നരേന്ദ്ര മോദിയുടെ കീഴില്‍ എല്ലാ കാര്യങ്ങളും നടക്കുന്നത്.

നിയമപ്രകാരമല്ല നിങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ നിങ്ങളുടെ സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ നരേന്ദ്ര മോദിക്ക് അഞ്ച് മിനുട്ട് പോലും വേണ്ട. അക്രമവും നിയമവാഴച ലംഘിച്ചും ഭരണഘടനയെ ലംഘിച്ചുമുള്ള പ്രവര്‍ത്തനം ജനങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *