കോട്ടയം: ശശി തരൂരിനെ കോട്ടയത്തേക്ക് മത്സരിക്കാന്‍ ക്ഷണിച്ച് പ്രൊഫ. സിറിയക് തോമസ്. കെഎം ചാണ്ടി ഫൗണ്ടേഷന്റെ വേദിയിലാണ് ചെയര്‍മാനായ സിറിയക് തോമസിന്റെ പരാമര്‍ശം.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ നിന്ന് മത്സരിക്കണമെന്ന് സിറിയക് തോമസ് പറഞ്ഞു. മുഖ്യമന്ത്രിയാകാനും പ്രധാനമന്ത്രിയാകാനും യോഗ്യനാണ് തരൂരെന്നും അദ്ദേഹം പറഞ്ഞു
അതേസമയം, സംഘടനാ ചട്ടക്കൂട് മറികടന്നു താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. പാര്‍ട്ടിയുടെ ഭാഗമല്ലേ യൂത്ത് കോണ്‍ഗ്രസ് അവര്‍ വിളിക്കുമ്പോള്‍ പോകാതിരിക്കുന്നതെങ്ങനെയാണ്. താല്‍പര്യമുള്ളവര്‍ വരട്ടെ. ഡിസിസി പ്രസിഡന്റുമാരോട് പറയാതെ എവിടെയും പോകാറില്ല. തന്റെ ഭാഗത്തുനിന്ന് അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് അറിയിപ്പ് കിട്ടിയിട്ടുണ്ടാകണമെന്നും തരൂര്‍ പറഞ്ഞു.
താന്‍ മുന്‍പും പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. ഇപ്പോള്‍ മാത്രം വിവാദമുണ്ടാക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു