Timely news thodupuzha

logo

ബസിനുള്ളിൽ ബാഗ് കീറി മോഷണശ്രമം: യുവതി അറസ്റ്റിൽ

കോട്ടയം: ബസിനുള്ളിൽ ഉണ്ടായ മോഷണശ്രമത്തിനിടയിൽ അന്യ സംസ്ഥാനക്കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് പിള്ളയാർ കോവിൽ സ്ട്രീറ്റ് ഭാഗത്ത് വിഗ്നേഷിന്‍റെ ഭാര്യ  മല്ലിക(38)യെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ചൊവ്വാഴ്ച രാവിലെ  സംക്രാന്തിയിൽ നിന്നും കോട്ടയത്തേക്ക് ബസിൽ യാത്ര ചെയ്തു വന്ന  യാത്രക്കാരിയുടെ മടിയിൽ വച്ചിരുന്ന ബാഗ് കീറി അതിൽ നിന്നും  പണം മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു.

യാത്രക്കാരി ബഹളം വയ്ക്കുകയും തുടർന്ന് ബസ് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു.  കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി അന്വേഷണത്തിൽ യുവതിയെ പിടികൂടി. ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ  യു. ശ്രീജിത്ത്, എസ്.ഐ ചന്ദ്രബാബു, സി.പി.ഓ മാരായ രമ്യാ കൃഷ്ണൻ, സുബീഷ് കുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

Leave a Comment

Your email address will not be published. Required fields are marked *