Timely news thodupuzha

logo

ചിത്രങ്ങളും പോസ്റ്ററുകളുമായെത്തുന്ന ഭക്തരെ പതിനെട്ടാം പടി വഴി കടത്തിവിടരുത്; ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ ചിത്രങ്ങളും പോസ്റ്ററുകളുമായുള്ള ദർശനം വിലക്കി ഹൈക്കോടതി. ഇത്തരത്തിലെത്തുന്ന ഭക്തരെ പതിനെട്ടാം പടി വഴി കടത്തിവിടരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.  സോപാനത്തിലും ദർശനത്തിന് അനുവദിക്കരുത്. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് ആവശ്യമായ നടപടിയെടുക്കണം. താരങ്ങളുടെയോ രാഷ്ടീയ നേതാക്കളുടെയോ ചിത്രങ്ങളോ പോസ്റ്ററുകളോ  അനുവദിക്കരുതെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

സോപാനത്തിൽ ഭക്തരെ ഡ്രം ഉൾപ്പെടെയുളള വാദ്യോപകരണങ്ങൾ ഉപയോഗിക്കാനും അനുവദിക്കരുതെന്നും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. ശബരിമലയിലെത്തുന്ന എല്ലാ ഭക്തർക്കും ശരിയായ ദ‍ർശനത്തിനുളള സൗകര്യമൊരുക്കണമെന്നും കോടതി നിര്‍ദ്ദേശത്തിലുണ്ട്. ശബരിമലയിലെത്തിയ ഭക്തൻ അയച്ച കത്തിന്‍റെ  അടിസ്ഥാനത്തിൽ സ്വമേഥയാ എടുത്ത കേസ്  തീർപ്പാക്കുകയായിരുന്നു ഹൈക്കോടതി.

Leave a Comment

Your email address will not be published. Required fields are marked *