Timely news thodupuzha

logo

സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കി

സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറങ്ങി. പൊതു ഇടങ്ങളിലും, ജോലിസ്ഥലങ്ങളിലും, ഒത്തുചേരുന്നയിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. കോവിഡ് വ്യാപനം തടയുന്നതിനാണ് ഈ നടപടി. ഉത്തരവ് ഇറങ്ങിയതു മുതല്‍ പ്രാബല്യത്തിലായി. 

പൊതു ഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കണമെന്നും ഉത്തരവിലുണ്ട്. ഓഫീസുകളിലും വാഹനങ്ങളിലും മാസ്‌ക് ഉപയോഗിക്കണം. തിയറ്ററുകള്‍, കടകള്‍ എന്നിവയില്‍ കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കണം. വൈറസ് വ്യാപനം തടയുന്നതിനായി സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനുള്ള സൗകര്യവും സ്ഥാപനങ്ങള്‍ ഒരുക്കണം. 

Leave a Comment

Your email address will not be published. Required fields are marked *