Timely news thodupuzha

logo

തരംഗം യൂണിറ്റ് കാരവൻ നേതൃസംഗമം നടന്നു

തൊടുപുഴ: എസ്.കെ.എസ്. എസ്.എഫ് തരംഗം യൂണിറ്റ് കാരവൻ നേതൃസംഗമം നടന്നു. ഹാഷിം ബാഖവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജില്ലാ പ്രസിഡൻറ് മുഹമ്മദ് റഫീഖ് ബാഖവിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സംഗമം സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഷാജഹാൻ മൗലവി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് വിഷയാവതരണം നടത്തി.

അബ്ദുൽ ജലീൽ ഫൈസി, സ്വാലിഹ് അൻവരി, അബ്ദുൽ ഖാദർ ഹുദവി ,സാലിഹ് കുന്നം, അശറഫ് മാസ്റ്റർ, മുഹമ്മദ് ഫൈസി, അൻവർ മന്നാനി, സഹൽ കുന്നം എന്നിവരായിരുന്നു വിവിധ സെഷനുകളിൽ ക്ലാസുകൾ നയിച്ചത്. ജില്ലാ ജനറൽ സെക്രട്ടറി അൻസാർ ഏഴല്ലൂർ സ്വാഗതവും, ട്രഷറർ ഡോ. കെ.എം. അൻവർ നന്ദിയും പറഞ്ഞ പരിപാടിയിൽ ബഷീർ ബാഖവി വണ്ണപ്പുറം, അബ്ദുൽ കബീർ മൗലവി, ഹിലാൽ ഹൈതമി, പി.എസ്.സുബൈർ, അബ്ദുൽ കരീം മൗലവി, നാസറുദ്ദീൻ മൗലവി എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *