Timely news thodupuzha

logo

കോൺഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ? പിണറായി അന്ന് പറഞ്ഞതും, പാലായിൽ ഇന്നലെ നടന്നതും

ന​ഗരസഭാ ചെയ്ർമാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലായിൽ ഇന്നലെ നടന്നത് തികച്ചും യാദൃശ്ചികമായ സംഭവമായിരുന്നു. ബിനു പുളിക്കണ്ടത്തെ ഒഴിവാക്കിയാണ് ജോസീൻ ബിനോയെ പ്രഖ്യാപിച്ചത്. പുതിയ നിലപാടിലൂടെ സിപിഎം കേരള കോൺഗ്രസിന് വഴങ്ങിയതാണെന്നുള്ള പ്രചരണം ഉയർന്നിരുന്നു. മുന്നണി ധാരണപ്രകാരം സിപിഎമ്മിന് ചെയർമാൻ സ്ഥാനം ലഭിച്ചപ്പോൾ പാർട്ടി ചിഹ്നത്തിൽ ജയിച്ച ഏക അംഗമായ ബിനുവിന്റെ പേരായിരുന്നു ആദ്യം നിർദ്ദേശിച്ചത്. എന്നാൽ നഗരസഭയിലുണ്ടായ തർക്കത്തിനിടെ കേരളാ കോൺഗ്രസ് അംഗത്തെ മർദ്ദിച്ച ബിനുവിനെ അംഗീകരിക്കാനാവില്ലെന്ന് ജോസ് കെ മാണി പറഞ്ഞിതിനെ തുടർന്ന് സിപിഎം ഏരിയാ കമ്മറ്റി തീരുമാനം മാറ്റുകയായിരുന്നു. നീണ്ട നാളത്തെ തർക്കങ്ങൾക്കൊടുവിലാണ് പരസ്പരമുള്ള ബന്ധം വഷളാകാതിരിക്കുവാനായി സിപിഎം കേരള കോൺഗ്രസിന് വഴങ്ങിയത്.

അതേസമയം, പാലായിലെ കേരള കോൺ​ഗ്രസിന് വഴങ്ങിയ സിപിഎമ്മിന്റെ നടപടി രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിനുള്ള മറുപടിയായി കണക്കാക്കാം. അദ്ദേഹത്തിന്റെ കുറിപ്പിൽ നിന്നും; ഒരു കക്ഷിയുടെ നേതൃത്വത്തിൽ ആര് വേണം എന്ന് മറ്റൊരു കക്ഷി നിർദേശം വെക്കുന്നത് രാഷ്ട്രീയത്തിൽ വിചിത്രമായ അനുഭവമാണ്. യു ഡി എഫിൽ അത്തരം ജനാധിപത്യ വിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ യുഡിഎഫിന്റെ നേതൃത്വം ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണുയരുന്നത്. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുവാനും കോൺഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ?
ഈ തെരഞ്ഞടുപ്പിനു മുൻപ് തന്നെ ഇത്തരം സൂചനകൾ പുറത്തു വന്നിരുന്നു. അതിന് ഇപ്പോൾ ആക്കം കൂടിയിരിക്കുന്നു. കോൺഗ്രസിന്റെ ദേശിയ നേതൃത്വത്തിന്റെ എതിർപ്പുകൾ മറികടന്നുകൊണ്ട് പോലും കേരളത്തിലെ കോൺഗ്രസിനെക്കൊണ്ട് മതവർഗ്ഗീയ കക്ഷികളുമായുള്ള സഖ്യത്തെ അംഗീകരിപ്പിക്കാൻ ലീഗിന് കഴിഞ്ഞു എന്നാണ് ലീഗിന്റെയും കോൺഗ്രസ്സിന്റെയും പരസ്യ പ്രസ്താവനകളിൽ നിന്ന് വ്യക്തമാകുന്നത്. ജമാ അത്തെ ഇസ്‌ലാമി അടക്കമുള്ള വർഗീയ സങ്കുചിത ശക്തികളുമായി ഉണ്ടാക്കിയ ബന്ധത്തിൻ്റെ പേരിൽ ദുർഗന്ധപൂരിതമായ ചർച്ചകളാണ് ആ മുന്നണിയിൽ നിന്ന് പുറത്തുവരുന്നത്. അതിൻ്റെ തുടർച്ചയായി സംസ്ഥാന കോൺഗ്രസ്സ് അധ്യക്ഷനെ മാറ്റണം എന്ന് ആവശ്യമുയരുന്നു എന്നാണ് വാർത്ത. സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാനോ രാഷ്ട്രീയം തീരുമാനിക്കാനോ കെൽപ്പില്ലാത്ത തരത്തിൽ കോൺഗ്രസ്സ് ദുർബലപ്പെട്ടു എന്ന് തെളിയിക്കുന്ന അവസ്ഥയാണിത്.
നാല് വോട്ടിനു വേണ്ടി എന്തും ചെയ്യാനുള്ള കോൺഗ്രസ്സിന്റെ ലജ്ജയില്ലായ്മയാണ് പരിതാപകരമായ ഈ സ്ഥിതിക്ക് കാരണം. യു ഡി എഫ് എന്ന സംവിധാനം തന്നെ അപ്രസക്തമായിരിക്കുന്നു. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും കൈവിട്ട യുഡിഎഫിൽനിന്ന് ഇനി ഒന്നും പ്രതീക്ഷിക്കാനില്ല എന്നാണ് ആ മുന്നണിയിലെ ഘടകകക്ഷി നേതാക്കളുടെ പ്രസ്താവനകളിൽ നിന്ന് മനസ്സിലാക്കാനാവുക.

Leave a Comment

Your email address will not be published. Required fields are marked *