കൊൽക്കത്ത: ബംഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 15 പേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. 60 പേർക്ക് പരുക്കേറ്റിട്ടുണ്ട്.
ചരക്ക് തീവണ്ടിയും കാഞ്ചൻജംഗ എക്സ്പ്രസും കൂട്ടിയിടിച്ചാണ് അപകടമെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമ ബംഗാളിലെ രംഗപാണി സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്.
കാഞ്ചൻജംഗ എക്സ്പ്രസിൻറെ രണ്ട് കംപാർട്ടുമെൻറുകൾ ഇടിയുടെ ആഘാതത്തിൽ പാളം തെറ്റി. തിങ്കളാഴ്ച രാവിലെ 9.30ഓടെ ആയിരുന്നു അപകടം. തകർന്ന കോച്ചിനുള്ളിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്.





