Timely news thodupuzha

കെ.എസ്.എസ്.പി.യു തൊടുപുഴ യൂണിറ്റ് വാർഷികയോഗത്തിൽ പ്രസിഡന്റിനെയും സെക്രട്ടറിയെയും തെരഞെടുത്തു

തൊടുപുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിൻ തൊടുപുഴ യൂണിറ്റിന്റെ വാർഷികയോഗം നരസഭ വൈ.ചെയർപേഴ്സൺ ജെസി ജോണി ഉദ്ഘാടനം ചെയ്തു. വൈ.പ്രസിഡന്റ് യു.എൽ.കമലമ്മ അധ്യക്ഷത വഹിച്ച പരിപാടിയിൽ പുതിയ ഭാരവാഹികളായി പത്തൊൻപതംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു. യൂണിറ്റ് പ്രസിഡന്റായി എം.കെ.ശിവശങ്കരൻ നായരും, സെക്രട്ടറിയായി റ്റി.കെ.സുകുവിനെയും, ട്രഷററായി പ്യാരിലാൽ കെ.ബിയെയുമാണ് നിയോ​ഗിച്ചത്.

കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റിയംഗം വി.കെ.മാണി, ജില്ലാ ജോ.സെക്രട്ടറി എൻ.പി പ്രഭാകരൻ നായർ, ബ്ലോക്ക് സെക്രട്ടറി എം.എം ഇമ്മാനുവൽ, ബ്ലോക്ക് വനിതാവേദി കൺവീനർ വി.എൻ ജലജാകുമാരി, യൂണിറ്റ് പ്രസിഡന്റ് വി.കെ കൃഷ്ണൻ നായർ, യൂണിറ്റ് സെക്രട്ടറി റ്റി.കെ സുകു, ട്രഷറർ പ്യാരിലാൽ കെ.ബി, യൂണിറ്റ് ജോ.സെക്രട്ടറി റ്റി.വി മീരാൻഖാൻ, ജോ.സെക്രട്ടറി റ്റി.കെ ബെന്നി, വൈ.പ്രസിഡന്റ് പി.സുരേന്ദ്രൻ തുടങ്ങിവർ വാർഷിക പൊതുയോ​ഗത്തിൽ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *